വീട്ടമ്മയുടെ നേരെ അതിക്രമം; കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ

Estimated read time 0 min read

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ നേരെ അതിക്രമം; ചീത്ത വിളിക്കുകയും, നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു; കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ.

വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഇവരുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പെരുമ്പാറ ഭാഗത്ത് തട്ടാർകുന്നേൽ വീട്ടിൽ എബിൻ മാത്യു (28) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറ സ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടി വീട്ടമ്മ കുടുംബമായി താമസി ക്കുന്ന വീട്ടിൽ ഇരുമ്പുവടിയുമായി അതിക്രമിച്ചു കയറി വീട്ടമ്മയെ ചീത്ത വിളിക്കു കയും, കയ്യിൽ കടന്നുപിടിക്കുകയും, കുതറി മാറിയ വീട്ടമ്മയ്ക്ക് നേരെ നഗ്നതാ പ്രദ ർശനം നടത്തുകയും, ലൈംഗികചുവയുള്ള ആംഗ്യം കാണിക്കുകയുമായിരുന്നു. പരാ തിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടി കൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസൽ, എസ്.ഐ മാരായ സക്കീർ ഹു സൈൻ, അനിൽ തോമസ്, സി.പി.ഓ മാരായ ബിനു, ശിഹാബുദ്ദീൻ, രാജീവ് എന്നി വർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ക്രിമി നൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

You May Also Like

More From Author