മുണ്ടക്കയം കൂട്ടിക്കലിലെ പ്രളയത്തെ തുടർന്ന് പുല്ലകയാറ്റിൽ അടിഞ്ഞുകൂടിയിരുന്ന   മണലും, പാറക്കല്ലുകളും മറ്റും  വാരിയെടുത്ത് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിക്ഷേപിച്ചിരുന്നത് നീക്കം ചെയ്തു തുടങ്ങി.  പ്രളയാവശിഷ്ടങ്ങൾ പുഴയിൽ നിന്നും നീക്കം ചെയ്ത് വെള്ളപ്പൊക്ക സാധ്യത ലഘുകരിക്കണമെന്ന് ആവശ്യപ്പെട്ട്  സെ ബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ച തിനെ തുടർന്ന് നദിയിലെ  പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് ഗവൺമെന്റ് ഉ ത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പുല്ലകയാ റ്റിലെയും,  മണിമലയാറ്റിലെയും, മീനച്ചിലാറ്റിലെയും പ്രളയാവശിഷ്ടങ്ങൾ നീക്കം ചെ യ്യുന്നതിന് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് മുഖേന 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
ഈ തുക ഉപയോഗിച്ച് പുല്ലകയാറ്റിലെ മണ്ണും, മണലും, പാറക്കലുകളും മറ്റും നീക്കം ചെയ്തത് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിന്റെ ഗ്രൗണ്ടിൽ നിക്ഷേപിച്ചിരുന്നു. ഇത് ഇവിടെ നിന്ന് ലേലം ചെയ്ത് നീക്കുന്നതിന് താമസം നേരിട്ടത് വലിയ പ്രതിഷേധങ്ങൾ ക്ക് ഇടയാക്കിയിരുന്നു.  സ്കൂൾ അധികൃതരും,  ഗ്രാമപഞ്ചായത്തും ഇക്കാര്യം നിര ന്തര മായി ആവശ്യപ്പെട്ടു വരികയായിരുന്നു.  ഇതേ തുടർന്ന്  സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടപെട്ട് ഇത് സംബന്ധമായ നിയമപ്രശ്നങ്ങൾ പരിഹരിച്ച് സങ്കീർണമായ നടപടിക്രമങ്ങൾ പാലിച്ച് മണൽ ലേലം ചെയ്ത് പാസ് നൽകി മണൽ നീക്കം  ചെയ്യിക്കു കയായിരുന്നു.