കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ വാർഷിക പൊതുയോഗവും കെ.എം മാണി മെമ്മോറിയൽ കർഷക അവാർഡ് വിതരണവും എസ്.എസ്.എൽസി പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും 2023 ഡിസംബർ മാസം 29- തീയതി വെള്ളിയാഴ്ച പകൽ 3 മണിക്ക് ബാങ്ക് ആഡിറ്റോറിയത്തിൽ ബാങ്ക് പ്രസിഡണ്ട് സാജൻ തൊടുകയുടെ അധ്യക്ഷതയിൽ കൂടും.
മികച്ച കർഷകർക്കുള്ള കെ.എം മാണി മെമ്മോറിയൽ കർഷക അവാർഡ് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറൽ ഫാ. ബോബി അലക്സ്‌ മണ്ണാപ്ലാക്കൽ വിതരണം ചെയ്യും.എല്ലാ മാന്യ സഹകാരികളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അജേഷ്കുമാർ.കെ അറിയിച്ചു.