മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് തുടങ്ങി

Estimated read time 0 min read

മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർ വ്വീസ് സ്കീമിൻ്റെ ആഭീമുഖ്യത്തിൽ ഭദ്രാമഠം ഗവ.:എൽ പി സ്കൂളിൽ വച്ച് ഡിസംമ്പർ 26 മുതൽ ജനുവരി 1വരെ നീണ്ടു നിൽക്കുന്ന സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് തുടങ്ങി. സ്നേഹാരാമം, രഹിത ലഹരി,സമം ശ്രേഷ്ഠം,വന്ദ്യം വയോജനം വർജ്യസഭാ , ഋതുഭേദ ജീവനം ജെൻഡർ പാർലമെൻറ് എന്നിവയാണ് ഈ വർഷത്തെ ക്യാമ്പിന്റെ ആശയം.
സ്കൂൾ പരിസരം വ്യത്തിയാക്കൽ, അടുക്കള പച്ചക്കറി തോട്ട നിർമ്മാണം, കിടപ്പ് രോഗി കളെ സന്ദർശിക്കൽ ,മെഡിക്കൽ ക്യാമ്പുകൾ, എക്സൈസ് ,പോലീസ് എന്നിവയുടെ നേതത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ, അഗതിമന്ദിരം സന്ദർശിക്കൽ, ഫയർ റെ സ്ക്യൂ വിഭാഗത്തിൻ്റെ ഡെമോ, പേഴ്സണാലിറ്റി ഡവലപ്പെമെൻറ് വിവിധ വിഷയങ്ങളി ൽ നടത്തപ്പെടുന്ന ക്ലാസുകൾ, സെമിനാറുകൾ  വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് 7 ദിവസത്തെ പ്രവർത്തനങ്ങൾ.

പിടിഎ പ്രസിഡൻറ് കെ.റ്റി സനൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പ ഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യതു.ബ്ലോക്ക് പഞ്ചായ ത്ത് അംഗം പി.കെ പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.മുണ്ടക്കയം പഞ്ചായത്ത് അംഗ ങ്ങളായ  കെ എൻ  സോമരാജൻ, സുലോചന സുരേഷ്,എസ്എംസി ചെയർമാൻ പി ബി രാധാകൃഷ്ണൻ, എൽപി സ്കൂൾ പിടിഎ പ്രസിഡൻറ് രാജീ രാജേഷ്, ഹയർ സെക്കണ്ട റി സീനിയർ അസിസ്റ്റന്റ് എം പി രാജേഷ്,വി എച്ച് എസ് ഇ പ്രിൻസിപ്പാൾ പി എസ് സുരേഷ് ഗോപാൽ,ബി സുരേഷ് കുമാർ, ബി സുനിൽകുമാർ (പ്രോഗ്രാം ഓഫീസർ ) എന്നിവർ സംസാരിച്ചു.

You May Also Like

More From Author