പ്രവാസ ലോകത്തും ജന്മനാട്ടിലും സാമൂഹിക സാംസ്‌കാരിക രംഗത്തു വിലമതിക്കാ നാകാത്ത സംഭാവനകൾ നൽകിയ കാഞ്ഞിരപ്പള്ളി പ്രവാസി കൂട്ടായ്‌മയായ KEC 2024 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബൈ അറക്കൽ പാലസ് ഓഡിറ്റോറി യത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കെഎം നിസാറിന്റെ അദ്ധ്യക്ഷതയിൽ 22 അംഗ അഡ്മിൻ പാനലിനെ തെരഞ്ഞെടുത്തു. മുൻ പ്രവാസി അസോസിയേഷൻ പ്രസി ഡന്റ് ഷാജഹാൻ IAR മുഖ്യാ അതിഥി ആയിരുന്നു.

സെക്രട്ടറി മുനീർ,നിയാസ് അബ്ദുൽ സത്താർ, ഡിജു നാസർ, അഹ്‌സിൻ അസീസ്, ആരിഫ്, സിറാജ്, ഹസൻപിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന എക്സികുട്ടീവ് കമ്മറ്റിയിൽ നിന്നും പ്രസിഡന്റ് ആയി നിബു സെലാമിനെയും സെക്രട്ടറി ആയി ആരിഫ് കട്ടുപ്പാറയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് അഹ്‌സിൻ അസ്സീസ്, ജോയിന്റ് സെക്രട്ടറി അനീഷ്‌ ട്രഷർമാരായി സജാസ് കണ്ടത്തിൽ, മുഹമ്മദ്‌ ഷാ എന്നിവരെയും തെരഞെടുത്തു.