കാഞ്ഞിരപ്പള്ളി താലൂക്കിലെ കാർഷിക കാർഷികേതര വായ്പ വിതരണ രംഗത്ത് നി സ്തുല ശോഭയോടെ പ്രവർത്തിച്ചു വരുന്ന കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർ ഷിക ഗ്രാമ വികസന ബാങ്കിന്റെ ആധുനിക രീതിയിൽ നവീകരിച്ച  മുണ്ടക്കയം ബ്രാഞ്ച് മന്ദിരത്തിന്റെ ഉദ്ഘാടനം കേരള ഗവ.ചീഫ് ഡോ.എൻ ജയരാജ് നിർവഹിച്ചു.
സേഫ് ഡെപ്പോസിറ്റ് ലോക്കർ, ജനസേവാ കേന്ദ്രം, ഗോൾഡ് ലോൺ പദ്ധതി എന്നിവ യുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ്‌ സാജൻ തൊടുക അധ്യക്ഷത വഹിച്ചു.റീജണൽ മാനേജർ ജൂണി ചെറിയാൻ  ആദ്യ നിക്ഷേപം പി.സി തോമസ് പാല്ക്കുന്നലിൽ നിന്നും സ്വീകരിച്ചു.
മധു (ബിജെപി) ,റ്റി.എസ് റഷീദ് (പ്രസിഡന്റ് KVVES)ഔസേപ്പച്ചൻ വാളിപ്ലാക്കൽ  (പ്ര സിഡന്റ് മീനച്ചിൽ കാർഷിക വികസന ബാങ്ക്) ബാങ്ക് വൈസ് പ്രസിഡന്റ്‌ സാജൻ കുന്നത്ത്, ഡയറക്ടർ ബോർഡ് മെമ്പർമാരായ സണ്ണിക്കുട്ടി അഴകംപ്രയിൽ, പിസി ജേക്കബ് പനയ്ക്കൽ, സുമേഷ് ആൻഡ്രൂസ്,അജി വെട്ടുകല്ലാംകുഴി, പി.പി സുകുമാര ൻ, ലിസി പോൾ,  ഗ്രേസി ജോണി, സെക്രട്ടറി അജേഷ് കുമാർ.കെ  എന്നിവർ സംസാ രിച്ചു.