സംസ്ഥാന സര്‍ക്കാര്‍ 2023-24 സാമ്പത്തിക വര്‍ഷം വ്യവസായ വകുപ്പിന്‍റെ നേത്യ ത്വ ത്തില്‍ സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കാഞ്ഞിരപ്പളളി താലൂ ക്ക് നിക്ഷേപസംഗമം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. സംഗമത്തില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി നൂറിലധികം സംരംഭകര്‍ പങ്കെടുത്തു. സംഗമത്തില്‍ പി.എം.ഇ.ജി.പി പദ്ധതിയില്‍ 26 അപേക്ഷകള്‍ പാസ്സാക്കി. ടി സാമ്പത്തിക വര്‍ഷം എം.എസ്.എം.ഇ സെക്ടറില്‍ ഏറ്റവുമധികം വായ്പ്പകള്‍ അനു വദിച്ച കാനറ ബാങ്ക് മുണ്ടക്കയം , എസ്.ബി.ഐ കാഞ്ഞിരപ്പളളി , യൂണിയന്‍ ബാങ്ക് കാഞ്ഞിരപ്പളളി എന്നീ ബാങ്കുകളെ ചടങ്ങില്‍ ആദരിച്ചു.

2023-24 സാമ്പത്തിക വര്‍ഷം 594 സംരംഭങ്ങള്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പരിധിയില്‍ ആരംഭിച്ചു. മീറ്റിംഗില്‍ പുതുതായി യൂണിറ്റ് തുടങ്ങിയ സംരംഭകള്‍ അവരുടെ സംരംഭ ക അനുഭവങ്ങള്‍ പങ്കുവെച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ലൗലി എം.വി യുടെ അദ്ധ്യക്ഷതയില്‍ കൂടിയ നിക്ഷേപസംഗമം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡന്‍റ് ടി.എസ് ക്യഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി ,ഡാനി ജോസ്, വ്യവസായകേന്ദ്രം മാനേജര്‍മാരായ അജിമോന്‍ കെ.എസ്, മിനിമോള്‍, ബി.ഡി.ഒ ഫൈസല്‍ എസ്, എ.ഡി.ഐ.ഒ അനീഷ് മാനുവല്‍, വ്യവസായ ഓഫീസര്‍ ഫൈസല്‍ കെ.കെ, ജോയിന്‍റ് ബി.ഡി.ഒ സിയാദ് ടി.ഇ, ബി.എല്‍.ബി.സി കണ്‍വീനര്‍ ബെറ്റി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വിവിധ ബാങ്ക് മാനേജര്‍മാര്‍, വ്യവസായവകുപ്പ് ഇ.ഡി.ഇ മാര്‍ സംരംഭകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.