ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതി ഓഫീസിന്റെയും ഇന്‍ഫാം കര്‍ഷകന്റെ കടയു ടെയും ഉദ്ഘാടനം നാളെ (14 വ്യാഴം) വൈകുന്നേരം ആറിന് ഇന്‍ഫാം ദേശീയ ചെയര്‍ മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിക്കും. യൂണിറ്റ് ഡയറക്ടര്‍ ഫാ. ഇമ്മാനുവേ ല്‍ മടുക്കക്കുഴിയുടെ അധ്യക്ഷതയില്‍ ഇന്‍ഫാം താലൂക്ക് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെ ള്ളിയാംകുളം, പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്കാശേരി, യൂണിറ്റ് പ്രസിഡന്റ് സോമര്‍ പ്ലാപ്പള്ളി, സെക്രട്ടറി തോമസുകുട്ടി വാരണം, ഫാ. മനു മാമ്മൂട്ടില്‍ എന്നിവര്‍ പ്രസംഗി ക്കും.

ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതിയിലെ  കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വാങ്ങുകയും വിപണനം നടത്തുകയും ചെയ്യുന്നതിനും കര്‍ഷകര്‍ക്ക് കൃഷിയില്‍ കൂടുതല്‍ പ്രോ ത്സാഹനം ഉണ്ടാകുന്നതിനുംവേണ്ടിയാണ് കര്‍ഷകന്റെ കടയും ഓഫീസും ആരംഭി ക്കുന്നതെന്ന് ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി അറിയിച്ചു.