കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് മന്ദിരത്തിന് പുതുതായി നിർമ്മിക്കുന്ന ഇരുനി ല മന്ദിരത്തിന് ഫെബ്രുവരി 18ന് തറക്കല്ലിടുമെന്ന് പ്രസിഡണ്ട് കെ.ആർ തങ്കപ്പൻ അ റിയിച്ചു. രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജാണു് തറക്കല്ലിടുക. ഇതിനു ശേഷം കുരിശു കവലയിൽ യോഗം ചേരും.
ഗവ.ചീഫ് വിപ്പിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നര കോടി രൂപ ചെലവിൽ ആധുനിക സംവിധാനങ്ങളോടെ പുതിയ മന്ദിരം നിർമ്മിക്കുന്നത്.ഇതിൻ്റെ താഴത്തെ നിലയിൽ പഞ്ചായത്തിൻ്റെ തനതു ഫണ്ടായ രണ്ടു കോടി രൂപ ചെലവിൽ 26 മുറിക ളു ള്ള ഷോഷിംഗ് മാൾ നിർമ്മിക്കും. മുൻസിപ്പാലിറ്റി പദവി മുന്നിൽ കണ്ടാണു മൂന്നു നില മന്ദിരം നിർമ്മിക്കുന്നത് .മൂവാറ്റുപുഴ മേടയ്ക്കൽ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത്.