എം ജി സർവകലാശാല ക്രോസ് കൺട്രി മത്സരത്തിന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ്  കോളേജ് വേദിയാകും

മഹാത്മാഗാന്ധി സർവ്വകലാശാല ഇൻറർ കോളേജിയേറ്റ് പുരുഷ – വനിതാ വി ഭാഗം ക്രോസ് കൺട്രി മത്സരത്തിന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് വേദിയാകും. 09-02-2024 (വെള്ളി) രാവിലെ 6.30-നാണ് മത്സരം. വി വിധ കോളേജുകളിൽ നിന്നായി നൂറോളം കായികതാരങ്ങൾ ഈ മത്സരത്തി ൽ പങ്കെടുക്കും. മഹാരാഷ്ട്രയിൽ വച്ച് നടക്കുന്ന അന്തർസർവകലാശാല മ ത്സരത്തിനുള്ള എം ജി സർവകലാശാല പുരുഷ-വനിതാ ടീമിനെ  ഈ മത്സര ത്തിൽ നിന്നും തിരഞ്ഞെടുക്കും. 10 കിലോമീറ്ററാണ് മത്സര ദൂരം. കോളേജി ൽ അങ്കണത്തിൽ നിന്നും ആരംഭിച്ച് മുക്കാലി -പാലമ്പ്ര റോഡ് – 26 ഇരുപത്തി യാറാം മൈൽവരെ എത്തി തിരിച്ചു കോളേജിലാണ് മത്സരം അവസാനിക്കു ന്നത്. 

പുരുഷവിഭാഗം മത്സരങ്ങളുടെ ഫ്ലാഗ് കാഞ്ഞിരപ്പള്ളി സബ് ഇൻസ്‌പെക്ടർ ഓഫ്‌ പോലീസ് ജിൻസൺ ഡൊമിനിക് നിർവഹിക്കും. വനിതാവിഭാഗം മ ത്സരങ്ങളുടെ ഫ്ലാഗ് ഓഫ് പാറത്തോട് ഗ്രാമ പഞ്ചായത്ത് അംഗം ഷാലിമ്മ ജെയിംസ് നിർവഹിക്കും.

വിജയികൾക്കുള്ള സമ്മാനവിതരണം കോളേജ് പ്രിൻസിപ്പൽ ഡോ.സീമോൻ തോമസിൻറെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വിജയമ്മ വിജയലാൽ, കോളേജ്‌ മാനേജർ ഫാ.വര്ഗീസ് പരിന്തിരിക്കൽ എ ന്നിവർ  നിർവഹിക്കും.