എ ഐ ചലഞ്ചിൽ സ്റ്റൈൽ ട്രാൻസ്ഫർ മത്സരത്തിൽ ദിയ ഫാത്തിമക്ക് ഒന്നാം സ്ഥാനം
ഐഎച്ച്ആർഡിയുടെ ദേശീയ സാങ്കേതിക മേള തരംഗിനോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല എ ഐ ചലഞ്ചിൽ സ്റ്റൈൽ ട്രാൻസ്ഫർ മത്സരത്തിൽ കാഞ്ഞിരപ്പള്ളി ഐഎച്ച്ആർഡി കോളേജിൽ നിന്ന് മത്സരത്തിൽ പങ്കെടുത്ത പൊൻകുന്നം ഗവ. വി എച്ച്‌സിയിലെ ദിയ ഫാത്തിമ ഒന്നാം സ്ഥാനം നേടി.കോഴിക്കോട് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിൽ നിന്നും  ക്യാഷ് പ്രൈസും ട്രോഫി യും ദിയ ഏറ്റു വാങ്ങി.