നാളുകളായി കാടുകയറിയും ചെളി പിടിച്ചും അവക്ത്യമായ ട്രാഫിക് ബോർഡുകളും സിഗ്നൽ ബോർഡുകളും ശുചികരിച്ചു. കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസും ജന സമിതി അംഗങ്ങളും ചേർന്നാണ് ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ടൗൺ ഭാഗത്തുള്ള ട്രാഫിക് ബോർഡ് കളും സിഗ്നൽ ബോർഡുകളും ശുചികരണം നടത്തി വൃത്തിയാക്കിയത്. കാഞ്ഞിരപ്പള്ളി എസ് ഐ T G രാജേഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർമാർ ജന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.