കാഞ്ഞിരപ്പള്ളി മുൻസിപ്പാലിറ്റിയാക്കണം

Estimated read time 1 min read
കാഞ്ഞിരപ്പള്ളി മുൻസിപ്പാലിറ്റിയായി പ്രഖ്യാപിക്കുവാൻ നടപടി വേണമെന്ന് വികസ ന സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ അഞ്ചു താലൂക്കാസ്ഥാനങ്ങളിൽ നാലും നഗരസ ഭകളായിട്ട് കാലങ്ങളായി.1987 ലെ നായനാർ സർക്കാരിൻ്റെ കാലത്ത് അന്നത്തെ നിയ മ സഭാംഗമായിരുന്ന കെ ജെ തോമസിൻ്റെ ശ്രമഫലമായി കാഞ്ഞിരപ്പള്ളിയെ നഗര സഭ ആക്കിയെങ്കിലും പിന്നീട് വന്ന യുഡിഎഫ് സർക്കാർ വീണ്ടും പഞ്ചായത്താക്കി.
താലൂക്ക് – നിയോജക മണ്ഡലം – ബ്ലോക്ക് ആസ്ഥാനവും കിഴക്കൻ കേരളത്തിലെ പ്രമു ഖ പട്ടണങ്ങളിലൊന്നുമായ കാഞ്ഞിരപ്പള്ളിയെ മുൻസിപ്പാലിറ്റിയാക്കുവാൻ അടിയ ന്തിര നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറ മ്പി ൽ അധ്യക്ഷനായി.വി.എസ് സലേഷ് വടക്കേടത്ത്, വി.പി ഷിഹാബുദ്ദീൻ വാളിക്ക ൽ, സത്താർ കൊരട്ടി പറമ്പിൽ, സജി ലാൽ മാമൂട്ടിൽ, ബി.എ നൗഷാദ് ബംഗ്ലാവു പറ മ്പിൽ എന്നിവർ സംസാരിച്ചു.

You May Also Like

More From Author