കർഷകർ രാഷ്ട്രീയ ശക്തിയായി മാറണം: പിസി തോമസ്

Estimated read time 0 min read
രാജ്യത്തിൻറെ സാമ്പത്തിക സമ്പദ് വ്യവസ്ഥയിലെ ചാലകശക്തിയായി കർഷകരെ മാറ്റുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾ മുൻകൈയെടുക്കണമെന്നും കർഷക ർക്കായി രൂപീകൃതമായ കേരള കോൺഗ്രസ് പാർട്ടി കർഷകരെ ഒന്നിപ്പിക്കുവാൻ നേ തൃത്വം നൽകുമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് എക്സ് എംപി പറഞ്ഞു കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിബി നമ്പുടാകത്തിന്റെ അധ്യ ക്ഷതയിൽ നടന്ന കൺവെൻഷനിൽ വിവിധ പാർട്ടികളിൽ നിന്നുമായി ഇടതുപക്ഷ ത്തു നിന്നും പതിനഞ്ചോളം കുടുംബങ്ങൾ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്  എക്സ് എംപിയിൽ നിന്നും അലക്സ് പുതിയ പറമ്പിലിന്റെ നേതൃത്വ ത്തിൽ റെജി കാര്യവേലി, ജോസ് നെല്ലിമല,വി.ഡി ജോസ് വടക്കേപറമ്പിൽ, തങ്കച്ചൻ പോത്തമല ,സാജൻ തോമസ് കാനപ്പള്ളി, തോമസ് സെബാസ്റ്റ്യൻ കല്ലെടുക്കനാലി ,ടോ മി കൊച്ചുവീട്ടിൽ,പയസ് തത്തംപള്ളി ,ഷൈൻ തോമസ് കാനപ്പള്ളി, സഞ്ജു സാജൻ കാനപ്പള്ളി മുതലായവർ അംഗത്വം എടുത്തു.
കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എംപിയും ജില്ലാ പ്ര സിഡണ്ട് സജി മഞ്ഞകടമ്പിലും ചേർന്ന് പുതുതായി അംഗത്വം എടുത്തവർക്ക് ഹാരാ ർപ്പണം നടത്തി പാർട്ടിയിലേക്ക് സ്വീകരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് മജു പുളിക്കൽ ,സംസ്ഥാന കമ്മിറ്റി അംഗം ജോജി വാളിപ്ലാക്കൽ ,സംസ്ഥാന സെക്രട്ടറി സോണി തോമസ് ,ജില്ലാ സെക്രട്ടറിമാരായ രാജു മായാലി ,വർഗീസ് കൊച്ചു കുന്നേൽ ,മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യൻ കൊല്ലക്കൊമ്പിൽ, വാർഡ് മെമ്പർ ജോൺസി വാന്തിയിൽ ,പാറത്തോട് ബാങ്ക് ഡയറക്ടർബോർഡഗം തോമസുകുട്ടി വാരണത്, ജോയ് മുള്ള് കാല, അപ്പച്ചൻ കപ്പലുമാക്കൽ, നോബിൾ ഒറ്റപ്ലാക്കൽ, കുട്ടിയച്ചൻ കടക്കുഴ, തങ്കച്ചൻ ചെന്നയ്ക്കാട്ട് കുന്നേൽ ,ചാക്കോച്ചൻ തെക്കേവലിൽ ,സാബു പ്ലാപ്പള്ളി ,ജോർജുകുട്ടി മഠത്തിനകം മുതലായവർ സംസാരിച്ചു.

You May Also Like

More From Author