എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.  ഇന്ന് രാവിലെ പതിനൊന്നരയോട് കൂടി പശുവിനെ കുളിപ്പിക്കാൻ പോയ അനീഷാണ് ആദ്യം കടന്നൽ കൂട്ടത്തിൻ്റെ  ആക്രമണത്തിന്  ഇരയായത്. തുടർന്ന് അനീഷ് എരുമേ ലി ചേനപ്പാടി റോഡിനു എതിർവശത്തുള്ള തൻ്റെ വീട്ടിലേക്കു ഓടിക്കയറാൻ ശ്രമിച്ചെ ങ്കിലും കടന്നൽ ആക്രമണം തുടർന്നു.വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയും ആക്രമണ ത്തി ന് ഇരയായി. തുടർന്ന് രണ്ടു പേരും കൂടി ഓടി സമീപത്തുള്ള പാറക്കുളത്തിൽ ചാടു കയായിരുന്നു.
ബഹളം കേട്ട് എത്തിയ സമീപവാസിയും, ബന്ധുവുമായ ജോജി തോപ്പിൽ ഇരുവരെ യും ഉടൻ തന്നെ കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ എത്തിക്കുകയായി രുന്നു. ഇരുവരും അപകടനില തരണം ചെയ്തതായും,  മുപ്പതിലധികം കടന്നൽ കുത്തു കൾ ഏറ്റതായും, ചെവിയിൽ നിന്നും ഉൾപ്പെടെ കടന്നലുകളെ കണ്ടെത്തിയതായും ആശുപത്രി അധികൃതർ അറിയിച്ചു.