നെടുംകുന്നം, കറുകച്ചാൽ, കങ്ങഴ ഗ്രാമപഞ്ചായത്തുകളിൽ ജലജീവൻ പദ്ധതിക്ക് തുടക്കം

Estimated read time 0 min read

ജലജീവൻ മിഷൻ പദ്ധതിയുടെ കീഴിൽ നെടുംകുന്നം, കറുകച്ചാൽ, കങ്ങഴ ഗ്രാമ പ ഞ്ചായത്തുകൾക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തി. നെടുംകുന്നം ജംങ്ഷനിൽ നടന്ന ചടങ്ങ് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ജെ ബീന അദ്ധ്യക്ഷത വഹിച്ചു.

മൂന്ന് പഞ്ചായത്തുകളിലുമായി 13398 കുടുംബങ്ങൾക്ക് പദ്ധതി പ്രകാരം കുടിവെള്ളം ലഭിക്കും. 236.56 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.നെടുംകുന്നം പഞ്ചാ യത്തിലെ മുളയംവേലിയിൽ നിർമ്മിക്കുന്ന പ്ലാന്റിൽ നിന്നും നെടുംകുന്നം പഞ്ചായ ത്തിലേയ്ക്കായി വീരമലയിൽ എട്ട് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല സം ഭരണിയും, 130 കിലോമീറ്റർ വിതരണ കുഴലുകളും, കറുകച്ചാൽ പഞ്ചായത്തിനായി മനക്കരകുന്നിൽ 14 ലക്ഷം ലിറ്റർ ഉപരിതല സംഭരണിയും, 102 കിലോമീറ്റർ വിതരണ കുഴലുകളും, കങ്ങഴ പഞ്ചായത്തിലേയ്ക്കായി കോമളക്കുന്നിൽ അഞ്ച് ലക്ഷം ലിറ്റർ ഉപരിതല സംഭരണിയും, 131 കിലോമീറ്റർ വിതരണ കുഴലുകളും സ്ഥാപിച്ചാണ് പദ്ധ തി നടപ്പാക്കുന്നത് . ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻറ സന്ദേശം കാഞ്ഞിര പ്പള്ളി നിയോജകമണ്ഡലം എൽ.ഡി.എഫ് കൺവീനർ എ.എം മാത്യു ആനിത്തോട്ടം നൽകി.
ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായി. ജില്ലാ ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പി.എസ് പ്രദീപ് റിപ്പോർട്ട് അവതരണം നടത്തി. കങ്ങഴ ഗ്രാമപഞ്ചായ ത്ത് പ്രസിഡൻ്റ് കെ.എസ് റംലാബീഗം, നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസി ഡൻറ് രവി. വി. സോമൻ, കറുകച്ചാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി. ബിജുകുമാർ, കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിബു ഫിലിപ്പ്,ജില്ലാ പ ഞ്ചായത്ത് അംഗം ഹേമലത പ്രേം സാഗർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാ ഉണ്ണികൃ ഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റെജി പോത്തൻ,രഞ്ജി രവീന്ദ്രൻ, രാജേഷ് വെൺപാലക്കൽ,ജോൺസൺ ഇടത്തിനകം,സി.ടി മജീദ് റാവുത്തർ,ജല അതോറിറ്റി മീനച്ചിൽ മലങ്കര പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എസ്.കിഷൻചന്ദു എന്നിവർ പങ്കെടുത്തു.

You May Also Like

More From Author