വനം വകുപ്പ് തുറന്ന് വിട്ട പന്നികൾ കോരുത്തോട് ടൗണിൽ സൗര്യ വിഹരം നടത്തു ന്നു. കോരൂത്തോട് പള്ളിപ്പടിയിലെ അംഗൻവാടിക്ക് മുന്നിലും രാവിലെ മറ്റൊരു കാട്ടുപന്നി ചീറി പായുകയും ചെയ്തു. അംഗൻവാടിയിലെ കുരുന്നുകളുടെ അടക്കം ജീവന് ഭീഷണിയായി മാറിയ പന്നികളെ പിടികൂടുവാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ.

രാവെന്നോ പകലെന്നോ വിത്യാസമില്ലാതെ പന്നികൾ നാട്ടിലിറങ്ങിയതോടെ ഭീതിയിലാണ് ജനം. ഇവ പെറ്റ് പെരുകി നാടിനാകെ ശല്യമായി മാറുന്നതിന് മുമ്പ് ഇവയെ ഇവിടുനിന്നും മാറ്റുവാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ പറയുന്നു.