കാഞ്ഞിരപ്പള്ളി : പഠനത്തോടൊപ്പം ചെറുനാളിലെ കുഞ്ഞുങ്ങളിൽ സമ്പാദ്യ ശീലം വ ളർത്തി യെടുക്കുന്നതിന് രക്ഷകർത്താക്കളും അധ്യാപകർക്കും വലിയ പങ്ക് വഹിക്കാ നാകുമെന്ന് ആൻ്റോ ആൻ്റണി എം.പി. പറഞ്ഞു സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിൽ വിദ്യാർത്ഥി കൾക്കായി നടപ്പിലാക്കുന്ന വിദ്യാനിധി നിക്ഷേപ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.
ബാങ്ക് പ്രസിഡൻ്റ് സുനിൽ തേനംമാക്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ, പിഎ ഷെമീർ, സിജാ സക്കീർ, സക്കീർ കട്ടുപ്പാറ, നിബൂഷൗക്കത്ത്, നസീമ ഹാരിസ്, ഷക്കീല നസിർ, പിഎ താഹ, സുബിൻ സലിം, നാസർ മുണ്ടക്കയം, ദീപ യു നായർ, നാദിർഷ കോനാട്ടുപറമ്പിൽ, കെഎം സിമി, ഹരിമോൻ റ്റിഎൻ, മുഹമ്മദ് സജി, റെസിനമോൾ റ്റി.എം തുടങ്ങിയവർ സംസാരിച്ചു.