ആരോഗ്യകരമായ ജീവിതത്തിന് മുതൽക്കൂട്ടായി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി, വെള്ളാവൂർ ഗ്രാമപഞ്ചായത്ത്, വെള്ളാവൂർ കുടുംബ ആരോഗ്യകേന്ദ്രം എന്നിവർ സം യുക്തമായി ആവിഷ്കരിച്ച കരുതൽ 2024- കൂട്ട നടത്തം മണിമലയിൽ നടന്നു. നാൾ ക്കു നാൾ വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ ചെറുക്കുവാനും, നിയന്ത്രിച്ചു നിർത്തുവാനും, ഇവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും, ഇങ്ങനെയുള്ള രോ ഗങ്ങൾ ദീർഘകാലം നിലനിൽക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചും ജന ങ്ങളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഏകദേ ശം ഒരു വർഷക്കാലം ദൈർഘ്യമേറിയ പദ്ധതി ആയിട്ടാണ് ഇതിനെ ക്രമീകരിച്ചിട്ടുള്ള ത്. വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാ ണ് ഈ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി “മാറ്റങ്ങൾ നമ്മളിൽ നിന്ന് തുടങ്ങട്ടെ “എന്ന ആശയവുമായിട്ടാണ് ഈ കൂട്ടം നടത്തം സംഘടിപ്പി ച്ചത്. വെള്ളാവൂർ പഞ്ചായത്ത് പരിസരത്തു നിന്നും വൈകിട്ട് അഞ്ചുമണിക്ക് ആരംഭി ച്ച കൂട്ട നടത്തം മണിമല ബസ് സ്റ്റാൻഡ് പരിസരത്താണ് സമാപിച്ചത്. വൻ  ജനപങ്കാളി ത്തവും, പ്രമുഖരായ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യവും കൊണ്ടും ഈ പരിപാ ടി ശ്രദ്ധേയമായി.

മുഖ്യ അതിഥിയായ മിസ്സിസ് സൗത്ത് ഇന്ത്യ റണ്ണറപ്പായ ആഷ്മി ബിനു ഈ കൂട്ട നടത്ത ത്തിൽ സജീവ പങ്കാളിയായി. ഇതിനുശേഷം നടന്ന സമാപന സമ്മേളനത്തിൽ വെ ള്ളാവൂർ പഞ്ചായത്ത് പ്രസിഡൻറ് ടി എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഇത്തരം പദ്ധതികൾ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ച എം.എൽ.എ എൻ ജയരാജ് ചൂ ണ്ടിക്കാട്ടി. പ്രശസ്ത ഡയബറ്റോളജിസ്റ്റ് ഡോ. ടി എം ഗോപിനാഥപിള്ള , സ്വരുമ ചാരിറ്റ ബിൾ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് , വെള്ളാവൂർ കുടുംബാരോഗ്യ കേ ന്ദ്രo മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ കൃഷ്ണ ബി, പഞ്ചായത്തംഗം ബെൻസി ബൈജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനിമോൾ ടി. കെ, വെള്ളാവൂർ കുടുംബആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സാറാക്കുട്ടി എ ബ്രഹാം , സ്വരുമ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ, വിവിധ ജനപ്രതി നിധി കൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, വ്യാപാര വ്യവസാ യ പ്രമുഖർ, മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.