സംസ്ഥാനത്തെ മുഴുവൻ വീടുകളിലും 2 വർഷത്തിനകം ശുദ്ധജലം ലഭ്യമാക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. മുണ്ടക്കയം പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധ ജല വിതരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയാ യി രുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

മുണ്ടക്കയത്ത് 178.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ള ഈ പദ്ധതി ജല സ്രോതസ്സ്, ശുദ്ധീകര ണശാല, പമ്പ് ഹൗസുകൾ, പമ്പിങ് മെയിൻ പൈപ്പുകൾ,  വിത രണ പൈപ്പുകൾ തുട ങ്ങിയ ഘടകങ്ങളെല്ലാം ഉൾപ്പെടുത്തി പ്രവർത്തിയെ ആറ് പാ ക്കേജ്കളാക്കി തിരിച്ച് വി ശദമായ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതി ലഭ്യമാ ക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ ഉറപ്പിച്ച്  നിർമ്മാണം ആരംഭിക്കു ക യാണ്.

അമരാവതിയിൽ 9 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജല ശുദ്ധീകരണശാല , 9 മീറ്റർ വ്യാസമുള്ള കിണർ, മുളംകുന്നിൽ 5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജല സംഭരണി, സീയോൻകുന്നിൽ ബൂസ്റ്റിംഗ് സ്റ്റേഷൻ നിർമ്മാണം, മൈക്കോളജിയിൽ 4 ലക്ഷം ലിറ്റർ  ശേഷിയുള്ള ഭൂതല ജല സംഭരണി, ഇളംബ്രാമലയിൽ 10.5 ലക്ഷം ലിറ്റർ  ശേഷിയുള്ള ഭൂതല ജല സംഭരണി, പറത്താനത്തു ബൂസ്റ്റർ സ്റ്റേഷൻ, വട്ടക്കാവ്ൽ ഭൂ തല ജല സംഭരണി, വട്ടക്കാവ് ൽ ബൂസ്റ്റർ സ്റ്റേഷൻ, 245 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ എന്നിവയാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 15987  കുടുംബങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനായി. ആൻന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ്,ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡണ്ട് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുഭേഷ് സുധാകരൻ,പി ആർ അനുപമ, ജനപ്രതിനിധികളായ സിവി അനിൽകുമാർ,ഷീലമ്മ ഡൊമിനിക്ക്, പി കെ പ്രദീപ്, ദിലീഷ് ദിവാകരൻ, സുലോചന സുരേഷ്,ഷി ജി ഷാജി, ബെന്നി ചേറ്റുകു ഴി, ജോമി തോമസ്, കെ എൻ സോമരാജൻ, ലിസി ജിജി, ഷിഫാ ദിബയിൻ, ഫൈസൽ മോൻ, പിഎ രാജേഷ്, പ്രസന്ന ഷിബു, ജാൻസി തൊട്ടിപ്പാട്ട്, റെയ്ച്ചൽ, സൂസമ്മമാത്യു, ബിൻസി മാനുവൽ, ജിനീഷ് മുഹമ്മദ്,കെ രാജേഷ്, ബോബി മാത്യു, പിഎസ് സുരേന്ദ്ര ൻ, ചാർലി കോശി,കെ എസ് രാജു, ഷാജി തട്ടാം പറമ്പിൽ, കുര്യാക്കോസ്,എന്നിവർ പങ്കെടുത്തു.
സൗജന്യമായി വാട്ടർ ടാങ്കിന് സ്ഥലം വിട്ടുനൽകിയ ഹാരിസൺ എസ്റ്റേറ്റ് മാനേജർ ഷിജിൽ, ജോളി മടുക്കക്കുഴി, ഇർഷാദിയ അക്കാദമി, ഖദീജ കമ്പിയിൽ  എന്നിവരെ ആദരിച്ചു.