കാഞ്ഞിരപ്പള്ളി ബൈപാസിൻ്റെ ഭാഗമായി നിർമ്മിക്കാനുദ്ദേശിക്കുന്ന പാലത്തിൻ്റെ തൂണുകൾ സ്ഥാപിക്കുന്ന സ്ഥലത്തെ മണ്ണ് പരിശോധന ഉടൻ ആരംഭിക്കും. ഇതിനായു ള്ള ഉപകരണങ്ങൾ ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു.

ചിറ്റാർപുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിൻ്റെ തൂണുകൾ വരുന്ന ഭാഗങ്ങളിലെ മണ്ണാണ് പരിശോധനയ്ക്കായി ശേഖരിക്കുന്നത്. ഭൂമിയുടെ ഘടന മനസിലാക്കുന്നതിന് വേണ്ടിയാണ് മണ്ണിൻ്റെ പരിശോധന. പാലത്തിൻ്റെ തൂണുകൾ വരുന്ന ഭാഗങ്ങളിൽ നി ന്ന് ശേഖരിക്കുന്ന മണ്ണ് ഹിമാചൽ പ്രദേശിലെ ഐഐടിയിലാകും പരിശോധിക്കുക. ഇവിടെ നിന്നുള്ള റിപ്പോർട്ട് ലഭിച്ചാൽ പാലത്തിൻ്റെ രൂപരേഖ തയ്യാറാക്കും.

സാങ്കേതിക വിഭാഗമായ റൈറ്റ്സ് ഇതിന് മേൽനോട്ടം വഹിക്കും. തുടർന്ന് കിഫ്ബി യുടെ അന്തിമ അനുമതി കൂടി ലഭിച്ചാൽ  പാലത്തിൻ്റെ നിർമ്മാണം തുടങ്ങും എന്ന് ഗവ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അറിയിച്ചു.ഒരു മാസം കൊണ്ട് ഈ നടപടി ക്രമങ്ങ ളെല്ലാം പൂർത്തിയാക്കാനാകും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. പഴയ പഞ്ചായ ത്ത് ഓഫീസിന് മുൻവശത്ത് ദേശീയപാതയിൽ നിന്നാരംഭിക്കുന്ന പാലത്തിൻ്റെ നിർ മ്മാണം ചിറ്റാർപുഴയ്ക്ക് കുറുകെ മാളിയേക്കൽ പറമ്പിന് സമീപമെത്തി ചേരുന്ന രീ തിയിലാകും ബൈപാസിൻ്റെ ഭാഗമായി പാലം ആരംഭിക്കുന്ന ഭാഗത്ത് സിഗ്നൽ സംവി ധാനത്തോട് കൂടിയ റൗണ്ടാനയും നിർമ്മിക്കുന്നുണ്ട്. ബൈപാസ് ചെന്ന് കയറുന്ന പൂത ക്കുഴിയിലും റൗണ്ടാന ഉണ്ടാകും.

ബൈപാസിനായി പഞ്ചായത്ത് വിട്ട് നൽകിയ സ്ഥലത്തെ മണ്ണെടുത്ത് മാറ്റുന്ന ജോലി കൾക്കും ഉടൻ തുടക്കമാകും.നിലവിലെ ബൈപാസിൻ്റെ മറ്റ് നിർമ്മാണ പ്രവർത്തന ങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്മെൻ്റ് കോർപ്പ റേഷൻ ,റൈറ്റ്സ് ഉദ്യോഗസ്ഥർക്കൊപ്പം കരാറുകാരനും ചീഫ് വിപ്പ് ഡോ.എൻ ജയരാ ജും കഴിഞ്ഞ ദിവസം ബൈപാസ് നിർമ്മാണത്തിൽ ആശയ വിനിമയം നടത്തിയിരു ന്നു.കൂടാതെ കിഫ്ബിയുടെ പ്രതിനിധി സ്ഥലം സന്ദർശിച്ച് നിർമ്മാണപുരോഗതിയും വിലയിരുത്തി.