പെരുവന്താനം സെന്റ് ആന്റണിസ് കോളേജിലെ കമ്പ്യൂട്ടർ എ.ഐ സൈബർ ഫോറ ൻസിക് ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ പ്ലസ്‌ ടു വിദ്യാർത്ഥികൾക്കായി ആർ ട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സൈബർ സെക്യൂരിറ്റി അവബോധ ക്ലാസും പ്രദർശനവും ഏപ്രിൽ 16ന് രാവിലെ 10 മുതൽ ആരംഭിക്കുo. റോബോട്ടുകളുടെ നിർ മ്മാണം, പ്രവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫുൾ സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് എന്നിവയിൽ അപബോധ ക്ലാസുകൾ സ്റ്റെം റോബോട്ടിക്സ് ഇന്റര്‍നാഷണല്‍ പ്രോജക്ട് ഡയറക്ടർ രാജശേകരന്‍ എ.എച്ച് സൈബർ മോക്ഷ ഇന്റർനാഷണൽ സിഇഒ സുഭാഷ് ബാബു പി കെ കോളേജ് ഇന്നവേറ്റീവ് പ്രോഗ്രാം കോഡിനേറ്റർ ഇ.എ റെസ്നി മോള്‍  എ ന്നിവർ നേതൃത്വം നൽകും.
ആധുനിക തൊഴിലാധിഷ്ഠിത കോഴ്സുകളുടെ പരിചയപ്പെടുത്തലും പഠിച്ചു കൊണ്ടിരി ക്കുമ്പോൾ തന്നെ സ്റ്റാർട്ട് അപ്പുകള്‍ ആരംഭിക്കുവാനുള്ള അവബോധ ക്ലാസുകളും ഉ ണ്ടായിരിക്കും. ഇതിനോടകം ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് എക്സ്ക്ലുസിവ് സെ ന്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കോളേജിൽ സി.എ, സി.എം.എ, സി.എസ്, സി .എം.ഐ (യു.എസ്) എന്നീ ഇന്റര്‍ഗ്രേറ്റഡ് കോഴ്സുകളുടെ പരിചയപ്പെടുത്തല്‍ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് ഡയറക്ടർ സി.എം.എ സന്തോഷ് കുമാർ നേതൃത്വം നൽകും . തുടർന്ന് ക്യാമ്പസ്‌ ടൂറും ഉണ്ടായിരിക്കും. കുമളി, പാമ്പാടി, പാല, ഈരാറ്റുപേട്ട, പ മ്പാവാലി, കട്ടപ്പന എന്നീ മേഖലകളിൽ നിന്നും ബസ്‌ സൗകര്യം  ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്- 9562581191,97467 12239.