ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനുമേൽ മരം ഒടിഞ്ഞുവീണ ദമ്പതികളായ യാത്രക്കാർക്ക് പരിക്കേറ്റു. പെരുവന്താനം പൊന്മനയിൽ സുമേഷ്(38)ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീജ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെ ദേശീയപാത യിൽ പെരുവന്താനം മരുതംമൂടിന് സമീപമാണ് അപകടം ഉണ്ടായത്. മുണ്ടക്കയത്തു നിന്ന് പെരുവന്താനത്തേക്ക് പോകുകയായിരുന്ന സുമേഷിന്റെ ഇലക്ട്രിക് സ്കൂട്ടറിന് മുകളിലേക്ക് പാതയോരത്ത് നിന്ന മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ സുമേഷിന്റെ കൈക്ക് സാരമായി പരിക്കേറ്റു.  പരിക്കേറ്റ സുമേഷ് കാഞ്ഞിരപ്പള്ളി ജനൽ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു.