സുമി ഇസ്മായിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റാകും; വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആവശ്യപ്പെട്ട് കേരള കോൺഗ്രസ്

കാഞ്ഞിപ്പള്ളി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡംഗം സുമി ഇസ്മായിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആകും. മുൻ ധാരണപ്രകാരം കേരള കോൺഗ്രസിലെ റോസമ്മ തോമസ് രാജിവെച്ചു ഒഴിവിലാണ് തെരഞ്ഞടുപ്പ് നടക്കുന്നത്. അതേസമയം സി പി എമ്മിൽ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നിലധികം പേർ ഉള്ളപ്പോൾ വീതം വെക്കണമെന്നാവിശ്യവും ശക്തമാണ്.

വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ട്ടപ്പെട്ട തങ്ങൾക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനമെങ്കിലും ലഭിക്കണമെന്നാവിശ്യപ്പെട്ട് കേരള കോൺഗ്രസ് കത്ത് നൽകി. ഈ ആവിശ്യം അംഗീകരിച്ചില്ലെങ്കിൽ ഇന്ന് നടക്കുന്ന വൈസ് പ്രസിഡന്റ് വോട്ടെടുപ്പിൽ നിന്ന് ഇവർ വിട്ട് നിൽക്കുവാനാണ് തീരുമാനം. സിപിഐയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ആവിശ്യം ഉന്നയിച്ച് രംഗത്തുണ്ട്