മണിമല ആറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Estimated read time 0 min read

കൊരട്ടി പഴയ പള്ളിക്കു സമീപം മണിമല ആറ്റുതീരത്തുനിന്നും മുള വെട്ടാൻ എത്തി യ സംഘത്തിലെ മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെ ത്തി. റാന്നി ആങ്ങംമുഴി സ്വദേശി സന്തോഷ്‌ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുള വെട്ടി ഒഴുക്കിയ സ്ഥലത്തിന് അടുത്തുനിന്ന് തന്നെയാണ് ഒൻപതു മണിയോടെ മൃതദേഹം കണ്ടെത്തിയത്.മുള വെട്ടി ആറ്റിലൂടെ ഒഴുക്കി സം ഘത്തിലെ മറ്റു രണ്ടു പേർ ഓട്ടോയിൽ മടങ്ങിയിരുന്നു.

മുളയുമായി സന്തോഷ്‌ ആറ്റിലൂടെയാണ് മടങ്ങിയത്.മുള അടുപ്പിക്കുന്ന കടവിൽ മു ന്നേ ഓട്ടോയിൽ എത്തിയ സംഘത്തിന് മുള മാത്രം ഒഴുകിയെത്തുന്നതാണ് കാണാനാ യത്. സന്തോഷിനായി രാത്രി വൈകിയും പോലീസും അഗ്നി സുരക്ഷാ സേനയും തി രച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.മതിയായ വെളിച്ച സംവിധാനങ്ങ ളോ മോട്ടോർ സംവിധാനമുള്ള ഇല്ലാതെയുള്ള ഔദ്യോ ഗിക സംഘങ്ങളുടെ തിരച്ചിൽ പ്രേതിഷേധത്തിന് കാരണാമായി.പുലർച്ചെമുതൽ തന്നെ നാട്ടുകാരായ ചെറുപ്പക്കാർ സന്തോഷിനയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു.

You May Also Like

More From Author