മുണ്ടക്കയം ബസ്റ്റാൻ്റിന് സമീപത്ത് കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിന് തീപിടുത്തം

Estimated read time 0 min read
മുണ്ടക്കയം ബസ്റ്റാൻ്റിന് സമീപത്തെ കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിൽ തീപിടി ച്ചു.കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.ഇന്ന് പുലർ ച്ചെയാണ് തീപിടുത്തം ഉണ്ടായത്.
ഹരിത കർമസേന ശേഖരിച്ച് കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾക്കാണ് ആദ്യം തീ പിടിച്ചതെന്നാണ് സൂചന. ഈ  തീ പിന്നീട് കർഷക ഓപ്പൺ മാർക്കറ്റിലേ യ്ക്കും പടരുകയായിരുന്നു.കഴിഞ്ഞ കുറെ നാളുകളായി മാർക്കറ്റ് അടഞ്ഞുകിടക്കു കയായിരുന്നു.രാത്രി കാലങ്ങളിൽ ഇവിടെ മദ്യപാനികൾ അടക്കം തമ്പടിച്ചിരുന്നതാ യും വിവരമുണ്ട്.
ഇവരാരെങ്കിലും തീയിട്ടതാണോ, അതോ അബദ്ധത്തിൽ തീപിടിച്ചതാണോ എന്നും കൂടുതൽ അന്വേഷണത്തിൽ കൂടിയേ വ്യക്തമാകു.പഞ്ചായത്ത്, കൃഷിഭവൻ ഉൾപ്പെ ടെയുള്ള  ഓഫീസുകൾ പ്രവർത്തിക്കുന്നതിന് സമീപത്തായാണ് തീപിടുത്തമുണ്ടായ ത്.തീ കൂടുൽ ഇടങ്ങളിലേയ്ക്ക് പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

You May Also Like

More From Author