സമ്പൂർണ തേൻ ഗ്രാമമാകാൻ വിഴിക്കത്തോട്

Estimated read time 1 min read
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി  550000/- രൂപയുടെ തേനിച്ചപ്പെട്ടിയും, ഈച്ചയും, മറ്റ് അനുബന്ധ ഉപരണങ്ങളും കര്‍ഷ ക ഗ്രൂപ്പുകള്‍ക്ക് നല്‍കി തേന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാനും , ശുദ്ധമായ തേന്‍ വിപണിയില്‍ എത്തിക്കുവാനും തേന്‍മധുരം എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുകയാണ്. കഴിഞ്ഞ സാമ്പത്തിക വാര്‍ഷവും പദ്ധതി വിജയകരമായി നടപ്പി ലാക്കിയിരുന്നു. 250 കൂടുകളും, ഈച്ചകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ആണ് കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കിയത്.
കാഞ്ഞിരപ്പളളി ബ്ലോക്കിന്‍റെ കീഴിലുളള മണിമല, പാറത്തോട്, കോരുത്തോട്, എരു മേലി,കൂട്ടിക്കല്‍, കാഞ്ഞിരപ്പളളി, മുണ്ടക്കയം എന്നീ 7 പഞ്ചായത്തുകളിലെ തിരെ ഞ്ഞെടുത്ത കര്‍ഷകഗ്രൂപ്പുകള്‍ വഴിയാണ് തേന്‍മധുരം പരിപാടി നടപ്പില്ലാക്കുന്നത്. ഇ തൊടപ്പം തേനീച്ച ക്യഷിയില്‍ വിദഗ്ഗദരെ ഉള്‍പ്പെടുത്തി വിവിധ പരീശിലന പരിപാടി യും സംഘടിപ്പിക്കുന്നു. മണ്ണാറാക്കയം  ഡിവിഷനിലെ പരീശിലന പരിപാടി  ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി ഉല്‍ഘാടനം ചെയ്തു. വിഴിക്കത്തോട് പി.വൈ .എം.എ വായന ശാലയില്‍ നടന്ന പരീശിലന പരിപാടിക്ക് വാര്‍ഡ് അംഗം സിന്ധു സോമന്‍ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പു മേധാവി ഫൈസല്‍  പദ്ധതി വിശ ദ്ധീകരണം നടത്തി. പുതുതലമുറയെ ക്യഷിയിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ വിഴിക്ക ത്തോട് പി.വൈ.എം.എ യിലെ  കുട്ടി കര്‍ഷകര്‍ക്കാണ് ഇത്തവണ ഈച്ചയും, പെട്ടി യും, മറ്റ് അനുബന്ധഉപകരണങ്ങളും സൗജന്യമായി നല്‍കിയത്. പിവൈഎം.എ വായ നശാല സെക്രട്ടറി കെ.ബി.സാബു, വല്‍സമ്മ ജോസ്, തോമസ് മാത്യൂ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി . തുടര്‍ന്ന് തേനിച്ച ഫാം സന്ദര്‍ശനവും പരീശിലനവും നടന്നു.

You May Also Like

More From Author