സുഹൃത്തുക്കളായ വനിതകൾ ചേർന്നാണ് ലൈഫ് കെയർ മെഡിക്കൽസ് ആരംഭിച്ചിരിക്കുന്നത്

Estimated read time 0 min read
വളയിട്ട കൈകൾ ചരിത്രം രചിക്കുന്ന കാലമാണിത്.സർവ്വ മേഖലകളിലും സ്ത്രീകൾ  മുന്നേറ്റം നടത്തുന്ന കാലം. കാഞ്ഞിരപ്പള്ളിയിൽ ഇതാ, സുഹൃത്തുക്കളായ രണ്ട് വനി തകൾ ചേർന്ന് ഒരു മെഡിക്കൽ ഷോപ്പ് ആരംഭിച്ചിരിക്കുകയാണ്, കാഞ്ഞിരപ്പള്ളി കു ന്നുംഭാഗത്താണ് മഞ്ജു അജയകുമാർ, അനില ശശി എന്നിവർ ചേർന്ന് ലൈഫ് കെയ ർ മെഡിക്കൽസിന് തുടക്കം കുറിച്ചിരിക്കുന്നത്. മതിയായ യോഗ്യതയ്ക്ക് പുറമെ ഒരു പതിറ്റാണ്ടോളം ഈ മേഖലയിൽ ജോലി ചെയ്തതിൻ്റെ അനുഭവസമ്പത്ത് കൂടി കൈമുത ലാക്കിയാണ് ഇരുവരുടെയും സ്വന്തമായുള്ള സംരംഭം.
കുന്നും ഭാഗത്ത് കൊല്ലംകുളം ബിൽഡിംഗിൽ ആരംഭിച്ച ലൈഫ് കെയർ മെഡിക്കൽ സിൻ്റെ ഉദ്ഘാടനം ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് സി.ആർ ശ്രീകുമാർ നിർവ്വഹി ച്ചു. കുന്നും ഭാഗം സെൻ്റ് ജോസഫ് പള്ളി വികാരി സേവ്യർ കൊച്ചുപറമ്പിൽ ആദ്യവി ല്പന നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം രവീന്ദ്രൻ നായർ ഏറ്റുവാങ്ങി.ആൻ്റണി മാർട്ടിൻ ,അമ്പിളി ശിവദാസ്, കെ.ജി രാജേഷ്, റെജി കാവുങ്കൽ, ബാലചന്ദ്രൻ കെ ഉറുമ്പിൽ, എന്നിവർ പങ്കെടുത്തു. പ്രമുഖ കമ്പനികളുടെ ഇംഗ്ലീഷ് മരുന്നുകൾ 10 ശതമാനം വില ക്കുറവിൽ ലൈഫ് കെയർ മെഡിക്കൽസിൽ നിന്നും ലഭിക്കും. കൂടാതെ ഹോം ഡെ ലിവറിയും ഉണ്ട്.

You May Also Like

More From Author