കനത്തമഴയില്‍ മേഖലയില്‍ വീടുകളിലും കടകളിലും റോഡുകളിലും വെള്ളം കയറി

Estimated read time 1 min read

കാഞ്ഞിരപ്പള്ളി: കനത്തമഴയില്‍ മേഖലയില്‍ വീടുകളിലും കടകളിലും റോഡുകളിലും വെള്ളം കയറി. വില്ലണി മിച്ചഭൂമിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തോടരുകില്‍ താമസിക്കുന്നവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

അപ്രതീക്ഷിതമായെത്തിയ മഴയില്‍ വീട്ടിലെ ഉപകരണങ്ങള്‍ വെള്ളത്തിലായി. കപ്പാട് ഭാഗത്തും വീടുകളില്‍ വെള്ളം കയറി. മഞ്ഞപ്പള്ളി, ആനക്കല്ല് എന്നിവിട ങ്ങ ളില്‍ വീടുകളില്‍ വെള്ളം കയറി. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ല് ടൗണിലും മഞ്ഞപ്പള്ളിയിലപം തോട് കരവിഞ്ഞൊഴുകി റോഡില്‍ വെ ള്ളം കയറി ഗതാഗതം തടസപ്പെട്ടു.

മണിമല-കാഞ്ഞിരപ്പള്ളി റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.  കപ്പാട് വെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാതെ വെള്ളക്കെട്ടുണ്ടായി. ആനക്കല്ല് മില്ല് ഭാഗം എന്നിവിടങ്ങളില്‍ തോട് കരകവിഞ്ഞൊഴുകി പറമ്പുകളില്‍ വെള്ളം കയറി. കാഞ്ഞിരപ്പള്ളി- തമ്പലക്കാട് റോഡില്‍ നിന്ന് മാനിടംകുഴിയിലേക്ക് പോകുന്ന റോഡ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി.  പൊന്മലയില്‍ സ്ഥിതി ചെയ്യുന്ന വണ്ടന്‍പാറ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിലും വെള്ളം കയറി.  ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത മഴയ്ക്ക് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ശമനമുണ്ടായത്. മഴ തീര്‍ന്ന ശേഷം വെള്ളം ഒഴുകിയെത്തിയാണ് റോഡുകളില്‍ മണിക്കൂറുകളോളം ഗതാഗതതടസമുണ്ടാക്കിയത്.

You May Also Like

More From Author

+ There are no comments

Add yours