നാടിന്റെ ഉയർത്തെഴുന്നേൽപ്പിനു വേണ്ടിയുള്ളതാവണം വിദ്യാഭ്യാസമെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ സുവർണ ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. കുട്ടികളുടെ സർഗാത്മക കണ്ടെത്തി പരിപോഷിപ്പിക്കാൻ കഴിയ ണം. സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കണം. മനുഷ്യനെ രൂപപ്പെ ടുത്തുന്നതിൽ ആത്മീയതയ്ക്കു വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ഫാ.സേവ്യർ കൊച്ചുപറമ്പിൽ, മാനേജർ സിസ്റ്റർ ജാൻസി മരിയ, പ്രിൻസിപ്പ ൽ സിസ്റ്റർ ലിറ്റിൽ റോസ്, സിസ്റ്റർ റോസ് തെരേസ്, പിടിഎ പ്രസിഡന്റ് ആന്റണി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.