ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ആഘോഷവുമായി കാഞ്ഞിരപ്പള്ളി വൈസ് മെൻസ് ക്ലബ്

Estimated read time 0 min read
ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം കാഞ്ഞിരപ്പള്ളി വൈസ് മെൻസ് ക്ലബിന്റെ ആ ഭിമുഖ്യത്തിൽ ആനിത്തോട്ടം നല്ല ഇടയൻ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ജീവകാരുണ്യ ദിനമായി ആഘോഷിച്ചു. അന്തേവാസികൾക്ക് മധുരപലഹാരങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്ത് ഗാന്ധി ജയന്തി ദിനം അവിസ്മരണിയമാക്കി. വൈസ് മെൻ ക്ലബ് പ്രസിഡന്റ് ജോജി വാളിപ്ലാക്കലിന്റെ നേതൃത്വത്തിൽ മാത്യു ചാക്കോ വെട്ടിയാങ്കൽ, ബിജു ശൗര്യാംകുഴിയിൽ, സോണി അലക്സ് വയലിൽ, നല്ല ഇ ടയൻ ആശ്രമം സുപ്പീരിയർ സി ആൻസിറ്റ്, ആശ്രമത്തിലെ ജീവകാരുണ്യ പ്രവർത്ത കരായ സി റെജിൻ ജോസ്, സി. ലിസ, സി. റോസിലിറ്റ്, സി. ലിസ്മി എന്നിവർ ഗാന്ധി ജയന്തി ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. “വർത്തമാന കാലഘട്ടത്തിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് പ്രസക്‌തി വർദ്ധിച്ചിരിക്കുകയാണ്” എന്ന് ഗാന്ധി ജയന്തി ദിന സന്ദേശം നൽകിക്കൊണ്ട് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ പ്രൊഫ റോണി കെ ബേബി പറഞ്ഞു.

You May Also Like

More From Author