ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു വയസ്സുകാരനായ കുട്ടി മരിച്ചു

Estimated read time 0 min read
Share :

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തുലാപ്പള്ളി നാറാണംതോട്ടിലായിരുന്നു അപകടം. മൂന്നു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു പ്രാഥമിക വിവരം. തമിഴ്‌നാട് സ്വദേശികളാണ് അ പകടത്തിൽപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. പരു ക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു കുട്ടി അടക്കം 11 പേർക്ക് പരുക്ക് ഉണ്ട്. തമിഴ്നാട്ടിലെ തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Share :

You May Also Like

More From Author

+ There are no comments

Add yours