എലിക്കുളത്ത് ഫാം പ്ലാൻ പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്തു

0
258
കൃഷിയിടങ്ങളുടെ തരം, വിളകളുടെയും വിപണിയുടെയും സാധ്യത, പ്രശ്നങ്ങൾ, അ വയുടെ പരിഹാര മാർഗ്ഗങ്ങൾ തുടങ്ങിയവ പരിഗണിച്ചുള്ള മാതൃക തോട്ടങ്ങൾക്കുള്ള
കാർഷികാനുകൂല്യങ്ങൾ നൽകുന്ന ഫാം പ്ലാൻ പദ്ധതിയ്ക്ക് എലിക്കുളത്ത് തുടക്കമാ യി. ആദ്യ ഘട്ടമായി പത്ത് കർഷകരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കാർഷിക ഉത്പാദന ഉപാധികൾ, ഫലവൃക്ഷത്തൈകൾ, പച്ചക്കറിത്തൈകൾ, ഇതര നടീൽ വസ്തുക്കൾ എന്നിവയാണ് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് സെൽ വിവിത്സൻ നിർവ്വഹിച്ചു.പഞ്ചായത്തംഗം സിനി ജോയ് അദ്ധ്യക്ഷയായി. കൃഷി ഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരിച്ചു. അസി. കൃ ഷി ഓഫീസർ എ.ജെ അലക്സ് റോയ്, ജോസ് . പി.കുര്യൻ പഴയ പറമ്പിൽ, ടോണി ചെ ങ്ങളം, നീതു ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.