എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്. എസ്. എൽ.സി പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും ബിരുദ ബിരു ദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയവർക്കും ഖുറാൻ മനപ്പാഠമാക്കിയവർക്കും പി. എഛ്. ഡി നേടിയവർക്കും അവാർഡ് നൽകി ആദരിച്ചു. ആന്റോ ആന്റണി എം. പി ഷീൽഡും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ജമാഅത് ഹാളിൽ നടന്ന ചട ങ്ങിൽ ജമാഅത്‌ പ്രസിഡന്റ്‌ പി. എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദ് ചീഫ് ഇമാം എ. പി. ഷിഫാർ മൗലവി മുഖ്യപ്രഭാഷണം നടത്തി.
ജമാഅതിന് കീഴിലെ മിസ്ബാഹുൽ ഹുദ മദ്രസയിലെ വിദ്യാർത്ഥികളുടെ കലാമത്സ രവും ഇതോടൊപ്പം നടന്നു. വിജയികൾക്ക് ജമാഅത് ഭാരവാഹികളും കമ്മിറ്റി അംഗ ങ്ങളും മദ്രസ പി. ടി. എ ഭാരവാഹികളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ജമാ അത് സെക്രട്ടറി സിഎഎം കരീം. ജോയിന്റ് സെക്രട്ടറി നിസാർ പ്ലാമ്മൂട്ടിൽ, ട്രഷറർ സി.യു അബ്ദുൽ കരീം.നൈനാർ മസ്ജിദ് ഇമാം ഹാഫിസ് റിയാസ് അഹമ്മദ്, ജമാഅത് വൈസ് പ്രസിഡന്റ്‌ വി.പി അബ്ദുൽ കരീം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അൻസാരി പാടിക്കൽ, ഫൈസൽ മാവുംങ്കൽ പുരയിടം, ശിഹാബ് പുതുപറമ്പിൽ, അജ്മൽ അഷ്‌റ ഫ്‌, നാസർ പനച്ചി, നൗഷാദ് കുറുംകാട്ടിൽ, ദക്ഷിണ കേരള ലജ്ജനത്തുൽ മുഅല്ലിമീ ൻ ജില്ലാ പ്രസിഡന്റ്‌ ഹാജി ഹബീബ് മുഹമ്മദ്‌ മൗലവി, പിടിഎ പ്രസിഡന്റ്‌ അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ്‌ ഹാജി ഇസ്മായിൽ, നൈനാർ മസ്ജിദ് അസിസ്റ്റന്റ് ഇമാം സുലൈമാൻ കുട്ടി മൗലവി എന്നിവർ പ്രസംഗിച്ചു.