ഇടക്കുന്നം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് വീടു കളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങൾ ഇടക്കുന്നം ഗാന്ധിജി സ്മാരക ഗ്രന്ഥശാലക്ക് കൈ മാറി.ലൈബ്രറി വൈസ് പ്രസിഡന്റ് പികെ സുരേഷ് അധ്യക്ഷനായ യോഗം കോട്ടയം ജില്ലാ പഞ്ചായത് മെമ്പർ പിആർ അനുപമ ഉദ്‌ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് സിന്ധു മോഹൻ, വൈസ് പ്രസിഡന്റ് ജോബിൻ എന്നിവരുടെ സാന്നിധ്യത്തിൽ എൻഎസ്എസ് വോളന്റീർസ് പുസ്തകങ്ങൾ കൈമാറി. ലൈബ്രറി സെക്രട്ടറി ടി ആർ രവിചന്ദ്രൻ, ലൈബ്രറി കൌൺസിൽ അംഗങ്ങളായ ഹുസ്സൈൻ ജമാൽ, ഹരികൃഷ്ണൻ ടി എ , സിറാജ് പി സലിം സജീവ് പി ജെ ,നസീബ് കെ കെ എന്നി വർ സന്നിഹിതരായിരുന്നു.