ഇടക്കുന്നം പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നധ്യം നാട്ടുകാരെ ഭീതിയിലാഴ്ത്തിയി രി ക്കുകയാണ്. കര്‍ഷകര്‍ക്കു കൃഷിയിടങ്ങളില്‍ ഇറങ്ങാനും, കുട്ടികളെ സ്‌കൂളില്‍ വിടാനും ഭയമാണ്. ഇന്നലെ പോത്ത് യുവാവിനെ ആക്രമിച്ച പ്രദേശത്തിനു സമീപമു ള്ള പാലമ്പ്ര സ്‌കൂളില്‍ രാവിലെ വനംവകുപ്പ് അധികൃതര്‍ എത്തി സുരക്ഷയൊരുക്കി യിരുന്നു. കഴിഞ്ഞ ദിവസം രാത്രി മേഖലയിലെ കിണറ്റില്‍ വീണ പോത്തിനെ കിണ റിടിച്ചു കരയ്ക്കു കയറ്റിയ ശേഷം സമീപ റബര്‍ത്തോട്ടത്തിലേക്കു ഓടിച്ചുവിടുകയാ ണു ചെയ്തത്.

ഇതു തന്നെയാണ് തിങ്കളാഴ്ച വാക്കപ്പാറയില്‍ യുവാവിനെ ആക്രമിച്ചതെന്നും സംശയി ക്കുന്നു. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ നാട്ടുകാരും വനംവകുപ്പും ചേര്‍ന്നു പ്രദേശ ത്തു തിരച്ചില്‍ നടത്തിയിട്ടും പോത്തിനെ കണ്ടെത്താനായിട്ടില്ല. പകല്‍ സമീപത്തെ റ ബര്‍ത്തോട്ടങ്ങളിലേക്കു മറയുന്ന പോത്ത് സന്ധ്യകഴിഞ്ഞാണ് ജനവാസ മേഖലയിലേ ക്ക് ഇറങ്ങുന്നത്.

ഇതു ചക്കുംകുഴി, സിഎസ്‌ഐ ഭാഗത്തേക്കു കടന്നതായാണ് നാട്ടുകാര്‍ പറയുന്നത്. പ ലിയിടങ്ങളിലും പോത്തിന്റെ കാല്‍പാടുകള്‍ കാണപ്പെടുന്നതായും കാട്ടുപോത്ത് തി രികെ കാട്ടിലേക്കു പോയിട്ടില്ലെന്നുമാണു നാട്ടുകാര്‍ പറയുന്നത്. പോത്തിനെ പിടി കൂ ടി കാട്ടില്‍ എത്തിച്ചു നാട്ടിലെ ഭീതിയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടു പോത്തിനെ കണ്ടാല്‍ മയക്കുവെടി വെച്ച് പിടികൂടി കാട്ടിലാക്കുമെന്നു വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനായി വനം വകുപ്പിന്റെ പട്രോളിങ് ടീം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.