പ്രവാസികൾ ഭിന്നശേഷി ഗായകന് സ്മാർട്ട് ഫോൺ സമ്മാനിച്ചു

Estimated read time 1 min read

എലിക്കുളം പഞ്ചായത്തിന്റെ ഭിന്നശേഷി ഗാനമേള ട്രൂപ്പ് മാജിക് വോയ്‌സിലെ ഗായ കന് സ്മാർട്ട് ഫോൺ സമ്മാനിച്ച് പ്രവാസികൾ. ജന്മനാ കാലുകൾ തളർന്ന ഗായകൻ സു രേന്ദ്രനാണ് ഇവർ ഫോൺ സമ്മാനിച്ചത്. ഗാനമേള യുട്യൂബിലൂടെ കേട്ട് സുരേന്ദ്രന്റെ ത മിഴ്പാട്ടുകളിഷ്ടപ്പെട്ടാണ് സൗദിയിൽ ജോലി ചെയ്യുന്ന എലിക്കുളം സ്വദേശികളായ ബൈജു അങ്ങാടിക്കൽ, ബിജു അങ്ങാടിക്കൽ, ശരത് എസ്.നായർ എന്നിവർ സമ്മാന വുമായെത്തിയത്.

പൊൻകുന്നം കോയിപ്പള്ളി കോളനിയിൽ സഹോദരിക്കൊപ്പമാണ് മണി എന്നറിയപ്പെ ടുന്ന സുരേന്ദ്രൻ താമസിക്കുന്നത്. ഗാനമേളയുടെ കോ-ഓർഡിനേറ്ററായ പഞ്ചായത്തം ഗം മാത്യൂസ് പെരുമനങ്ങാടിനൊപ്പം വീട്ടിലെത്തിയാണ് ഫോൺ കൈമാറിയത്. പാട്ടു കേൾക്കാനും പാടിപ്പഠിക്കാനും ഫോൺ വേണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ച സുരേന്ദ്രന് ആഗ്രഹപൂർത്തീകരണവുമായി.

You May Also Like

More From Author