അക്ഷരവെളിച്ചം പകർന്ന റോസമ്മ ടീച്ചർ പടിയിറങ്ങി

Estimated read time 0 min read
കാഞ്ഞിരപ്പള്ളി: 2023 മെയ്‌ മാസത്തിൽ വിരമിച്ച പ്രേരക് റോസമ്മ ടീച്ചർ കാഞ്ഞിര പ്പള്ളി പേട്ട ഗവ. എച്ച് എസ്സ് തുല്യത കേന്ദ്രത്തിൽ വെച്ച്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ ഞ്ചായത്ത്‌ സാക്ഷരത സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. രണ്ട് പതി റ്റാണ്ട് കാലം പ്രേരക് എന്ന നിലയിൽ സ്തുത്യർഹമായ സേവനം ചെയ്ത റോസമ്മ ടീച്ചർ ആയിരത്തി ഒരുനൂറിലധികം പഠിതാക്കൾക്ക് പത്താം ക്ലാസ്സ്‌ പാസാകാൻ പ്രേരകമാ യിട്ടുണ്ട്.
വിരമിക്കുന്ന സമയം പാറത്തോട് ഗ്രേസി എച്ച് എസ് ലെ തുല്യത കോർഡിനേറ്റർ ആ യിരുന്ന ടീച്ചർ കോഴ്സ് പൂർത്തിയാകും വരെ സേവനം തുടരാനുള്ള സാക്ഷരത മിഷ ന്റെ നിർദേശത്തെ തുടർന്നു ജോലി തുടരുകയായിരുന്നു.സാക്ഷരത, തുല്യത നാല് എഴ് പത്ത് ഹയർ സെക്കന്ററി കോഴ്സ്സുകളിൽ   നൂറുകണക്കിന് പേർക്ക് വിജയിക്കാ നും തുടർന്നു പഠിക്കാനും സഹായകമായ പ്രവർത്തനം കാഴ്ചവെച്ച പ്രേരക് റോസമ്മ തോമസ് പാറത്തോട് ഗ്രാമ പഞ്ചായത്ത്‌ മുൻ ഭരണസമിതി അംഗം കൂടിയാണ്.
 പ്രസിഡന്റ് അജിതാ രതീഷ്,മൊമെന്റോ നൽകി ആദരിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എസ് കൃഷ്ണകുമാർ, ഷക്കീല നസീർ, ഗ്രാമ പഞ്ചായത്ത്‌ അംഗം അഡ്വ. പി ഐ ഷമീർ, നോഡൽ പ്രേരക് ആർ സന്തോഷ്‌, പ്രേരക് ശാരദ, തുല്യത അദ്ധ്യാപകർ, പഠിതാക്കൾ എന്നിവർ പങ്കെടുത്തു.

You May Also Like

More From Author