അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് പാറത്തോട് പഞ്ചാ യത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാറത്തോട് കെഎസ്ഇബി ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.എം സൈനുൽ ആബ്ദീൻ അധ്യക്ഷ ത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ ധർണ്ണ ഉത്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കബീർ മുക്കാലി മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് കൗൺ സിൽ മെംബർ എം.സി ഖാൻ,നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.എച്ച് ഷുക്കുർ , പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ബി.എ നാഷാദ്, മേഖല വൈസ് പ്രസിഡന്റ് കെ.എ അബ്ദുൽ അസീസ് കുതിരംകാവിൽ, പെൻഷൻ ലീഗ് ജില്ലാ പ്രസിഡന്റ്  വി. എം അബ്ദുൽ റഷീദ്,  ഇടക്കുന്നം ശാഖാ ജനറൽ സെക്രട്ടറി ഷാഹുൽ സി.എം , കെ.എ അബ്ദുൽ കരീം, സക്കീർ ഹുസൈൻ ചോറ്റി,പാറത്തോട് ശാഖാ പ്രസിഡന്റ് ഒ .എസ് നാസർ, നാസർ കണ്ടത്തിൽ, കൂട്ടിക്കൽ മുഹമദ്, ഇടക്കുന്നം ശാഖാ പ്രസിഡന്റ് പി.എ ഇബ്രാഹിം കുട്ടി, ബൈജു പൂതക്കുഴി, ഖനീഫ പുത്തൻ വീട്ടിൽ, മുക്കാലി ശാഖ പ്ര സി ഡന്റ് എച്ച് അബ്ദുൽ സലാം,  എം എസ് എഫ് ഇടക്കുന്നം ശാഖാ പ്രസിഡന്റ് മുഹമ്മദ് വസീം പൂതക്കുഴിയിൽ ,ഷറഫുദീൻ ചോറ്റി, ആസിഫ് ലാൽ പുത്തൻ വീട്ടിൽ എന്നി വർ സംസാരിച്ചു.