കുടുംബശ്രീ പ്രവർത്തകർ നടത്തിവന്ന ജനകീയ ഹോട്ടൽ അടച്ചു പൂട്ടിയ യു.ഡി.ഫ് എരുമേലി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പഞ്ചായത്ത് ഓഫീസിലേയ്ക്ക് ഡി വൈഎഫ്ഐ എരുമേലി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സമരം സംഘടിപ്പി ച്ചു.
ഡിവൈഎഫ്ഐ സമരം ഏറ്റെടുത്തു ത്തതോടെ പഞ്ചായത്ത് ഭരണ സമിതി തിങ്കളാഴ്ച നടത്തിയ ചർച്ചയിൽ ചൊവ്വാഴ്ച്ച മുതൽ ജനകീയ ഹോട്ടൽ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി.
പഞ്ചായത്ത് ഓഫീസ് മാർച്ച്‌ ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ സെക്രട്ടറി
ബി.ആർ അൻഷാദ് ഉത്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അബ്ദുൾ ഷെമീം, പ്രസി ഡന്റ്‌ വി വി വിഷ്‌ണു, പഞ്ചായത്ത്മെമ്പർമാരായ ടി വി ഹർഷകുമാർ, ഷാനവാസ്‌, കെ ആർ അജേഷ്  എന്നിവർ സംസാരിച്ചു.