ഇളങ്ങുളത്ത് തിങ്കളാഴ്ച പള്ളിവേട്ട ; ചൊവ്വാഴ്ച  ആറാട്ട്  ഉത്സവം

Estimated read time 1 min read
ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ  തിങ്കളാഴ്ച  പള്ളിവേട്ടയുത്സവം. രാവിലെ ഒൻപ തിന് ശ്രീബലി, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേല കളിസംഘത്തിന്റെ വേലകളി, രാത്രി 12-ന് പള്ളിവേട്ടയെഴുന്നള്ളത്ത്, തിരു അരങ്ങി ൽ രാത്രി 8.45-ന് തിരുവനന്തപുരം ഭരതക്ഷേത്രയുടെ നൃത്തനാടകം ശ്രീവിശ്വമാതം ഗി.
ചൊവ്വാഴ്ച ആറാട്ടുത്സവം. രാവിലെ 7.30 മുതൽ നാരായണീയ പാരായണം. 9.30ന് പന മറ്റം മധുസൂദനന്റെ സംഗീത കച്ചേരി. 10.15 മുതൽ മഹാപ്രസാദമൂട്ട്, 11.30-ന് ആനന്ദ് രാജിന്റെയും അഞ്ജുരാജിന്റെയും വയലിൻ ഫ്യൂഷൻ, 4.30 ന് ഭജൻസ് – തത്വമസി ഭജന സംഘം, കയ്യൂർ.
അഞ്ചിന് വെള്ളാങ്കാവ് ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടിന് പുറപ്പെടൽ, രാത്രി 7 ന് ആറാട്ട് എതിരേൽപ്പ്, 7.30 മുതൽ കിഴക്കേപന്തലിൽ ആറാട്ട് എഴുന്നള്ളത്ത്. പാണ്ടിമേളം കാഞ്ഞിലശേരി വിനോദ് മാരാരും സംഘവും.
 31-ന് ഉപദേവാലയമായ മരുതുകാവിൽ ഉത്സവം. രാവിലെ പുഷ്പാഭിഷേകം, വൈകീട്ട് ഏഴിന് നാടൻപാട്ട് ദൃശ്യവിരുന്ന്- പോര് കലിയാട്ടം, ഒൻപതിന് വണിക വൈശ്യസംഘം 78-ാം നമ്പർ ശാഖയുടെ കുംഭകുടനൃത്തം.

You May Also Like

More From Author