കാഞ്ഞിരപ്പള്ളി: കേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നും താലൂക്ക് – നിയോജക മ ണ്ഡലം – ബ്ലോക്ക് ആസ്ഥാനവുമായ കാഞ്ഞിരപ്പള്ളിയെ നഗരസഭ ആക്കണമെന്ന് സി പി ഐ എം പാറക്കടവ് ബ്രാഞ്ച് കമ്മിറ്റി പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. കാഞ്ഞിര പ്പള്ളി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കെഎംഎ ജംഗ്ഷൻ പാറക്കടവ് ടോപ്പ്, പാറക്കടവ് പത്തേക്കർ ഇല്ലത്തുപറമ്പിൽ പടി കൊടുവന്താനം പേട്ട ഗവ.ഹൈ സ്കൂൾപടി, ആനക്കല്ല് – എറിക്കാട്- തമ്പലക്കാട്, കെ ഇ റോഡ്- ആനിത്തോട്ടം, കോവി ൽക്കടവ്- ബിഷപ്പ് ഹൗസ്, ആനക്കല്ല് -നരിവേലി – പാറക്കടവ്- പത്തേക്കർ – നാച്ചി കോളനി എന്നീ ലിങ്ക് റോഡുകൾ വീതി കൂട്ടി സഞ്ചാരയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഇക്ബാൽ ഇല്ലത്തുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വി പി ഇബ്രാഹീം, കെ എസ് ഷാനവാസ്, ശ്രീകുമാർ ,സലേഷ് വടക്കേടത്ത്, ജയ്സൽ എന്നിവർ പ്രസംഗിച്ചു.