ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. രണ്ട് സീ റ്റ് വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ഇടതുമുന്നണി തള്ളി. 15 സീ റ്റിൽ സിപിഎമ്മും നാല് സീറ്റിൽ സിപിഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കും. സീറ്റുകൾ വച്ചു മാറേണ്ട എന്നും കഴിഞ്ഞ തവണ മത്സരിച്ച സീറ്റു കളിൽ അതത് പാർട്ടികൾ തുടരട്ടെ എന്നും തീരുമാനിച്ചു.

കഴിഞ്ഞ തവണ ജയിച്ച കോട്ടയത്തിന് പുറമെ പത്തനംതിട്ടയോ ഇടുക്കിയോ കൂടി വേ ണം എന്നായിരുന്നു കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം. അധിക സീറ്റ് വേണ മെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് യോഗത്തിൽ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണ സി.പി.എം മത്സരിച്ച കോട്ടയം സീറ്റ് കേര ള കോൺഗ്രസിന് വിട്ടുകൊടുത്ത കാര്യവും ഓർമിപ്പിച്ചു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ 16 സീറ്റിൽ സിപിഎം മത്സരിച്ചിരുന്നു. നിയമ സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെ യാണ് അവർ മത്സരിച്ചു വന്നിരുന്ന കോട്ടയം സീറ്റ് നൽകിയത്. ആർ ജെ ഡിയും ഒരു ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച കക്ഷികൾ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് മുഖ്യമന്ത്രി ആർ ജെ ഡിക്ക് മറുപടി നൽകി. സോ ഷ്യലിസ്റ്റുകൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രിയും യോഗത്തിൽ പറഞ്ഞു. തിരഞ്ഞെ ടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 14ന് ജില്ല എൽഡിഎഫ് യോഗങ്ങളും ചേരും.