ചിറക്കടവ് പഞ്ചായത്തിന്‍റെയും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സാംസ്‌കാ രിക സംഘടനയായ സംസ്‌കൃതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദൃശ്യം കാർ ണിവൽ 2023ന്‍റെ തീം സോംഗ് റിലീസ് സിനിമാതാരം ജോജി ജോൺ നിർവഹിച്ചു. പൊ ൻകുന്നം ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, സതിസുരേ ന്ദ്രൻ, എംജി വിനോദ്, പഞ്ചായത്തംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമതി അംഗങ്ങൾ, വി ദ്യാർഥികൾ എന്നിവർ നേതൃത്വം നൽകി.

കാർണിവലിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് കോളജിലെ വിദ്യാർഥി കൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തീം സോംഗിന്‍റെ രചന നിർവഹിച്ചത് ദിവ്യാ സാജു വും സംഗീതം നൽകിയത് സിനോ ആന്‍റണിയും ഗാനം ആലപിച്ചത് പ്രസീദ ചാലക്കുടി യുമാണ്.