ബി.ജെ.പിക്ക് കേരളത്തില്‍ രണ്ടക്ക സീറ്റുകള്‍; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

Estimated read time 1 min read

ബി.ജെ.പിക്ക് കേരളത്തില്‍ രണ്ടക്ക സീറ്റുകള്‍ കിട്ടുമെന്ന കാര്യത്തില്‍ യാതൊരു സം ശയവുമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭ രണകാലം അഴിമതിയുടെ കുത്തൊഴുക്കായിരുന്നു. ബി.ജെ.പി. 10 വര്‍ഷമായിട്ടും അ ഴിമതിയുണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധി പരാജയ ഭീതികൊണ്ടാണ് കേരളത്തിലേക്ക് വ ന്നത്. രാഹുലിന് അമേഠ്യയില്‍ മത്സരിക്കാന്‍ ഭീതിയാണ്. ഒരു സംസ്ഥാനത്തും രാഹു ല്‍ ഗാന്ധി വിജയിക്കില്ല. കോണ്‍ഗ്രസും എല്‍ഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയും വിഢികളാക്കുകയും ചെയ്യുകയാണ്.ഇവിടെ മത്സരിക്കുകയാണെന്ന് അഭിനയിക്കുയും ഡല്‍ഹില്‍ ഇവര്‍ ഒന്നാണ്.

എ.കെ. ആന്റണിയോട് വളരെ അധികം ബഹുമാനമുള്ളത് പക്ഷെ മകന്‍ തോല്‍ക്ക ണമെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹത്തോടുള്ള ബഹുമാനം നഷ്ടമായെ ന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് പൗരത്വം റദ്ദാ ക്കനല്ല, ആഗ്രഹിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് വിഷയത്തില്‍ കോണ്‍ഗ്രസും ഇ ടത്പക്ഷവും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ അഴിമതി യില്‍ നിറഞ്ഞതാണ്. അഴിമതിയുടെ ചരിത്രമില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിഎസ് സൂരജ് അധ്യക്ഷത വഹിച്ചു.ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ വൈ. പ്രസിഡന്റ് നോബിള്‍ മാത്യു, ബിജെ പി അഖിലേന്ത്യാ സെക്രട്ടറി അബ്ദുള്ളക്കുട്ടി എപി, മുന്‍കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് ക ണ്ണന്താനം, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണി, ബിജെപി നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജി. രാമന്‍ നായര്‍, മണ്ഡലം നേ താക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അനില്‍ കെ. ആന്റണി, വി.എസ് സൂരജ്, കരമന ജയന്‍, ലിജിന്‍ ലാല്‍ എന്നവര്‍ മന്ത്രിക്ക് ഹാരമണിയിച്ചു. പള്ളിക്കത്തോട് ഗ്രാമപഞ്ചാ യത്ത് വൈസ് പ്രസിഡന്റ് മഞ്ജു ബിജു ഉപഹാരം സമര്‍പ്പിച്ചു.

You May Also Like

More From Author