ബോണസ് ഏക പക്ഷിയമായി പ്രഖ്യാപിച്ച എച്ച്എംഎൽ മാനേജ്മെൻറിന്റെ നിലപാ ടിലും ടെമ്പററി തൊഴിലാളികളെ സ്ഥിരപെടുത്തുക, കൈകാശ് തൊഴിലാളികളെ ടെ മ്പററി ലിസ്റ്റിൽ ഉൾപ്പെടുത്തുക, പിരിഞ്ഞു പോയവരുടെ ഗ്രാറ്റുവിറ്റി ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉയർത്തി  ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയിസ് അസോ സിയേഷൻ (സിഐടിയു) നേതൃത്വത്തിൽ മുണ്ടക്കയം എച്ച്എംഎൽ ഓഫീസ് പടിക്ക ൽ ധർണ്ണ നടത്തി.

ധർണ്ണ യൂണിയൻ ജനറൽ സെക്രട്ടറിയും പിഎൽസി മെമ്പറുമായ കെ രാജേഷ് ഉദ്ഘാ ടനം ചെയ്തു. സിപിഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി പികെ പ്രദീപ്, സുരേഷ്, ഏ.എസ്. രജീന്ദ്രൻ, കൺവീനർ കോശി, ജോ: കൺവീനർ കെ എ സുരേഷ്, ബിനോയി എന്നിവർ സംസാരിച്ചു.