വന്യമൃഗ ശല്യം സിപിഎം നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു

Estimated read time 1 min read

വന്യമൃഗ ശല്യത്താൽ വലയുന്ന കോരുത്തോട് പെരുവന്താനം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ടിആർ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ ഡിവിഷനിലെ ജനവാ സ മേഖലയിൽ കാട്ടുപന്നികളെ തുറന്നു വിട്ട വനം വകുപ്പിന്റെ നടപടിയിൽ പ്രതി ക്ഷേധിച്ചും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുമാണ് സിപിഐ എം നേതൃത്വത്തിൽ പെരുവന്താനം 35-ാം മൈലിൽ ദേശീയ പാത ഉപരോധിച്ചത്.

സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിക്ഷേ ധ മാർച്ചിനിടെയാണ് ദേശീയപാത 183ൽ ഉപരോധം നടത്തിയത്. ഉപരോധത്തെ തുടർ ന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം നിലച്ചു. തുടർന്ന് ജനവാസ കേന്ദ്രത്തിൽ കാട്ടുപന്നിയെ ഇറക്കിവിട്ട വാഹനം പിടിച്ചെടുക്കാമെന്ന പോലീസിന്റെ ഉറപ്പിനെ തു ടർന്നാണ് പ്രവർത്തകർ ഉപരോധന സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് ചെന്നാപ്പാറ മേഖലയിൽ പെരിയാർ ടൈഗർ റിസർ വിന്റെ വാഹനത്തിൽ എത്തിച്ച പന്നികളെ തുറന്നു വിട്ടത്. ശബരിമല സീസണോട് അനുബന്ധിച്ച് പമ്പയിൽ നിന്നും പിടികൂടിയ 50 ഓളം വരുന്ന കാട്ടുപന്നികളെയാണ് ഇറക്കിവിട്ടതായി പരാതി ഉയരുന്നത്. KL 34E 3008 എന്ന ഇന്ത്യൻ ഗ്യാസിന്റെ പമ്പ ജ്യോതി സർവീസിനായി ഓടുന്ന വാഹനത്തിലാണ് പന്നികളെ ഇറക്കിയതായി ആ ക്ഷേപം ഉയരുന്നത്.

ശബരിമല സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി പമ്പയിലും ശബരിമലയിലും മറ്റും കറങ്ങി നടക്കുന്ന കാട്ടുപന്നികളെ വനത്തിലേക്ക് കയറ്റിവിടാറുണ്ട്. അത്തരത്തി ൽ പിടിച്ചോണ്ട് വന്ന് ജനവാസ കേന്ദ്രത്തിൽ തളിയതായിട്ടാണ് ജനങ്ങൾ ആരോപിക്കു ന്നത്. പമ്പ റേഞ്ചിന് കീഴിൽ നിന്നുമാണ് പന്നികളെ കൊണ്ടുവന്നതായാണ് അനുമാ നം. എരുമേലി ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് തുറന്ന് വിട്ടത്.

ഇതിന് പിന്നാലെ റ്റിആർ & റ്റി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 33 ഓളം വരുന്ന കാട്ടാനക്കൂട്ടങ്ങളും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. വനം വകുപ് ഉദ്യോഗസ്ഥർ കാട്ടാനക്കൂ ട്ടത്തെ കാട്ടിലേക്ക് കേറ്റുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആനക്കൂട്ടം ഇപ്പോഴും ജനവാസ മേഖലയോട് അനുബന്ധിച്ച് നിൽക്കുകയാണ്. മുമ്പും കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് കയറ്റി വിട്ടിരുന്നങ്കിലും അവ പിന്നീട് കാട് ഇറങ്ങി വരുന്നതാണ് കാണുവാൻ കഴി യു ന്നത്. കൃഷിക്കാരായ പ്രദേശവാസികളുടെ കൃഷിയിടങൾ വ്യാപകമായാണ് ആന ന ശിപ്പിക്കുന്നതും. രാത്രി കാലങളിൽ ജനവാസ മേഖലയിൽ എത്തുന്ന ആനകൾ വ്യാപ കമായി കൃഷി നശിപ്പിക്കുന്നതോടെ പലരും കൃഷി ഉപേക്ഷിച്ച മട്ടാണ്.

You May Also Like

More From Author