കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ എസ്എംവൈഎമ്മിന്‍റെ ആഭിമു ഖ്യ ത്തിൽ നടത്തുന്ന ശാന്തിദൂത് 2k23ലെ ക്രിസ്മസ് ഗ്രാമങ്ങൾ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റും കത്തീഡ്രൽ വികാരിയുമായ ഫാ. വർഗീസ് പരി ന്തിരിക്കൽ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ എസ്എംവൈഎം ഡയറക്ടർ ഫാ. ആൻ ഡ്രൂസ് പേഴുംകാട്ടിൽ, റെജി കൊച്ചുകരിപ്പാപ്പറന്പിൽ, റോജിൻ ജോസഫ്,മുന്ന മരിയ ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

മഹാജൂബിലി ഹാളിൽ നടക്കുന്ന ക്രിസ്മസ് ഗ്രാമങ്ങളിൽ ഭക്ഷണപദാർഥങ്ങൾ, കേക്ക് മേള, വിവിധയിനം ചെടികൾ, അച്ചാറുകൾ, തേൻ – തേൻ ഉത്പന്നങ്ങൾ, വിവിധതരം പച്ചക്കറി തൈകൾ,ക്രിസ്മസ് ഗൃഹോപകരണങ്ങൾ, ക്രിസ്മസ് കാൻഡിൽസ് എന്നിവയാ ണ് ഒരുക്കിയിരിക്കുന്നത്.

ഇന്ന് വൈകുന്നേരം ആറിന് സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവകയിലെ ക്രിസ്മസ് ആഘോഷം നടക്കും. ജോർജുകുട്ടി അഗസ്തി ക്രിസ്മസ് സന്ദേശം നൽകും. രാത്രി ഏഴിന് സംഗീതസംവിധായകൻ ജോബ് കുര്യന്‍റെ ലൈവ് മ്യൂസിക് ഷോ, എട്ടിന് ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് ഡാൻസ് നടക്കും.