കൊരട്ടി സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ തിരുനാള്‍

Estimated read time 1 min read

കൊരട്ടി സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ 26 മുതല്‍ 29 വ രെ  നടക്കുമെന്ന് വികാരി ഫാ. ചാക്കോച്ചന്‍ ചാത്തനാട്ട് അറിയിച്ചു.26ന് വൈകുന്നേ രം 4.15ന് ജപമാല, 4.45ന് കൊടിയേറ്റ്, അഞ്ചിന് മരിച്ചവര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാന – മാര്‍ ജേക്കബ് മുരിക്കന്‍, തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം, വാഹന വെ ഞ്ചെരിപ്പ്.

27ന് രാവിലെ ആറിന് ജപമാല, 6.30ന് വിശുദ്ധകുര്‍ബാന, വൈകുന്നേരം നാലിന് വി ശുദ്ധകുര്‍ബാന – ഫാ. കാര്‍ലോസ് കീരംചിറ, ആറിന് കൊരട്ടി പാലം പന്തലിലേക്ക് പ്ര ദക്ഷിണം, സന്ദേശം – ഫാ. സക്കറിയാസ് ഇല്ലിക്കമുറി, 8.40ന് ആകാശവിസ്മയം. 28ന് രാവിലെ 6.30ന് ജപമാല, ഏഴിന് വിശുദ്ധകുര്‍ബാന, 9.30ന് തിരുനാള്‍ കുര്‍ബാന – ഫാ. ഏബ്രഹാം കൊച്ചുവീട്ടില്‍, 11.30ന് സിവൈഎംഎ പന്തലിലേക്ക് പ്രദക്ഷിണം, 12.30ന് സ്‌നേഹവിരുന്ന്. പ്രവാസി ദിനമായ 29ന് വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാന – ഫാ. സിജു പുല്ലംപ്ലായില്‍, രാത്രി ഏഴിന് നാടകം.

You May Also Like

More From Author