കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സഹകാരിക്ക് ഇടപ്പാടു കൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ബാങ്കിൽ ക്യു ആർ കോഡ് സിസ്റ്റം പുതുതായി നടപ്പിലാക്കി. ഡയറക്ടർ ബോർഡ് അംഗം സക്കീർ കട്ടപ്പാറയുടെ അധ്യക്ഷതയിൽ  കൂ ടിയ യോഗത്തിൽ ബാങ്ക് പ്രസിഡൻ്റ് സുനിൽ തേനംമാക്കൽ ആദ്യ ഇടപാട് നടത്തി ഉദ്ഘാ ടനം ചെയ്തു. ബോർഡ് മെമ്പർമാരായ നെസിമ ഹാരിസ്, നിബൂ ഷൗക്കത്ത്, സെ ക്രട്ടറി പി.കെ സൗദാ, അസി. സെക്രട്ടറി കെ.എം സിമി, റ്റി.എം റെസിന, ഹരിമോൻ പി.എൻ, റുഷിദാമോൾ ഇഐ, മുഹമ്മദ് സജി തുടങ്ങിയവർ സംസാരിച്ചു.